ബി.ജെ.പി സംസ്ഥാനക്ഷന് പി.എസ് ശ്രീധരന് പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുറത്തിറക്കി. പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖനെയും നേരത്തെ ഇതേ പദവിയില്‍ കേന്ദ്രം നിയമിച്ചിരുന്നു.
തുടര്‍ച്ചയായി തിരഞ്ഞെടുപ്പുകളില്‍ മോശം പ്രകടനം കാഴ്ചവയ്ക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തിലെ പാര്‍ട്ടിയില്‍ അഴിച്ചുപണി ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. ഉപതിരഞ്ഞെടുപ്പിലും മോശം പ്രകടനം ആവര്‍ത്തിച്ചതോടെയാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിലെ അഴിച്ചുപണി ആരംഭിച്ചിരിക്കുന്നത്.
ശബരിമല പോലൊരു വിഷയം ഉണ്ടായിട്ടും അത് തങ്ങള്‍ക്കനുകൂലമാക്കി മാറ്റാന്‍ കഴിയാത്തതില്‍ കേന്ദ്ര നേതൃത്വം നേരത്തെ തന്നെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.