റഫാലില്‍ വിഷയത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കാനാണ് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കേസിലെ എതിര്‍കക്ഷി പ്രധാനമന്ത്രിയായതുകൊണ്ട് നോട്ടീസ് അയക്കരുതെന്ന് കേന്ദ്രം വാദിച്ചു. റഫാല്‍ ഇടപാടില്‍ അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജി.
ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ സര്‍ക്കാരിനെതിരെ രാഷ് ട്രീയ മുതലെടുപ്പിനാണ് ഈ ഹര്‍ജിയെന്നും ഇതില്‍ പൊതുതാത്പര്യമില്ലായെന്നും അറ്റോണി ജനറല്‍ കെ.കെ വേണുഗോപാല്‍ വാദിച്ചു. അറ്റോര്‍ണി ജനറല്‍ ശക്തമായി എതിര്‍ത്തതോടെ ഹര്‍ജിയില്‍ കേന്ദ്രത്തിന് നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.