Skip to main content
Delhi

km-joseph

സുപ്രീംകോടതി ജഡ്ജിയായി ജസ്റ്റിസ് കെ.എം ജോസഫിന്റെ പേര് വീണ്ടും ശുപാര്‍ശ ചെയ്യാന്‍ ഇന്ന് ചേര്‍ന്ന കൊളീജിയം യോഗത്തില്‍ തീരുമാനമായി. എന്നാല്‍ പേര് ഒറ്റയ്ക്ക് വീണ്ടും അയക്കണോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ആന്ധ്ര, തെലങ്കാന, രാജസ്ഥാന്‍, കൊല്‍ക്കത്ത ഹൈക്കോടതിയിലെ ജഡ്ജിമാരേക്കൂടി സുപ്രീംകോടതി ജഡ്ജിമാരായി ഉയര്‍ത്തുന്ന വിഷയവും കൊളീജിയം ചര്‍ച്ച ചെയ്തു.

 

ഈ ജഡ്ജിമാരുടെ പേരിനൊപ്പം കെ.എംജോസഫിന്റെ പേര് അയച്ചാല്‍ മതിയോ അതോ മറ്റൊരു ശുപാര്‍ശയായി അയക്കണമോ എന്ന കാര്യത്തിലാണ് അനിശ്ചിതത്വം. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി വരുന്ന ബുധനാഴ്ച വീണ്ടും കൊളീജിയം യോഗം ചേരും. കൊളീജിയം വീണ്ടും കെ.എം. ജോസഫിന്റെ പേര് ശുപാര്‍ശ ചെയ്യുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് അത് അംഗീകരിക്കുകയല്ലാതെ വേറെ മാര്‍ഗമില്ല.

 

 

 

Tags