Skip to main content
Delhi

 km-joseph

ജസ്റ്റിസ് കെ.എം ജോസഫിന്റെ സുപ്രീംകോടതി നിയമനം ചര്‍ച്ച ചെയ്യാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കൊളീജിയം യോഗം വിളിച്ചു. വരുന്ന ബുധനാഴ്ചയാണ് യോഗം ചേരുക. കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാന്‍ കൊളീജിയം നല്‍കിയ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം മടക്കി അയച്ചിരുന്നു. നിയമന ശുപാര്‍ശ വീണ്ടും കേന്ദ്രസര്‍ക്കാരിന്  നല്‍കുമെന്നാണ് സൂചന.

 

ജസ്റ്റിസ് കെ.എം ജോസഫിന്റെ നിയമനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാതെ തിരിച്ചയച്ചതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. വിഷത്തില്‍ ഫുള്‍കോര്‍ട്ട് ചേരണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന് പലതവണ കത്തെഴുതുകയുമുണ്ടായി.
 

 

ഇന്ദുമല്‍ഹോത്ര, കെ.എം ജോസഫ് എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാനാണ് കൊളീജിയം ശുപാര്‍ശ നല്‍കിയിരുന്നത്. എന്നാല്‍ മൂന്ന് മാസത്തോളം നിയമനം വൈകിപ്പിച്ച ശേഷം ഇന്ദു മല്‍ഹോത്രയെ സുപ്രീം കോടതി ജഡ്ജിയാക്കുകയും കെ.എം ജോസഫിന്റെ കാര്യം പുനഃപരിശോധിക്കാന്‍ കൊളീജിയത്തോട് കേന്ദസര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. സീനിയോറിറ്റി ഇല്ലെന്ന് പറഞ്ഞാണ് ജസ്റ്റിസ് കെ.എം ജോസഫിന്റെ നിയമന ശുപാര്‍ശ സര്‍ക്കാര്‍ മടക്കിയത്. നിലവില്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് മലയാളിയായ കെ.എം ജോസഫ്.

 

Tags