Skip to main content
Delhi

സുപ്രീം കോടതിയിലെ പ്രശ്‌നങ്ങള്‍ പരിഹാരമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഫുള്‍കോര്‍ട്ട് വിളിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ഈ ആവശ്യമുന്നയിച്ച് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന് കത്തെഴുതി. സുപ്രീം കോടതിയിലെ മുതിര്‍ന്ന ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, മദന്‍ ലോകൂര്‍ എന്നിവരാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് കത്തെഴുതിയത്. എന്നാല്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കത്തിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

സര്‍ക്കാരിന്റെ അമിത ഇടപടലില്‍നിന്ന് ജുഡീഷ്യറിയെ സംരക്ഷിക്കുന്നതിന് സുപ്രീം കോടതിയിലെ എല്ലാ ജഡ്ജിമാരുടെയും ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് ഈ ജഡ്ജിമാര്‍ ഏതാനും ആഴ്ചകള്‍ക്കു മുന്‍പും രണ്ടു തവണ കത്തയച്ചിരുന്നു.

 

ജഡ്ജിമരുടെ നിയമനത്തിലുണ്ടാകുന്ന സര്‍ക്കാര്‍ ഇടപെടലുകള്‍  ഫുള്‍ കോര്‍ട്ട് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 21ന് ജസ്റ്റിസ് ജെ. ചെലമേശ്വറും ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു. ഈ കത്തിലും ചീഫ് ജസ്റ്റിസ് പ്രതികരിക്കുകയോ എന്തെങ്കിലും നടപടി എടുക്കുകയോ ചെയ്തിട്ടില്ല.

 

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഇംപീച്ച്‌മെന്റ് നോട്ടീസ് കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി തള്ളിയിരുന്നു.

 

Tags