Skip to main content
Thiruvananthapuram

P. Sathasivam

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം ക്രമപ്പെടുത്തുന്നത് സംബന്ധിച്ച ബില്ല് ഗവര്‍ണര്‍ തള്ളി. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബില്‍ നിലനില്‍ക്കില്ലെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. വിത്ത് ഹോള്‍ഡ് എന്ന് രേഖപ്പെടുത്തിയാണ് ഗവര്‍ണര്‍ ബില്ല് തിരിച്ചയച്ചത്.

 

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടിയ 180 വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്ന സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണ് സര്‍ക്കാര്‍ തിടുക്കത്തില്‍ ബില്‍ പാസാക്കാന്‍ ശ്രമിച്ചത്. സര്‍ക്കാര്‍ നീക്കത്തിനെതിരെ സുപ്രീംകോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു.

 

കണ്ണൂര്‍, കരുണ സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലെ എം.ബി.ബി.എസ് പ്രവേശനം ക്രമപ്പെടുത്താന്‍ നിയമസഭ പാസാക്കിയ വിവാദ ബില്‍ ഗവര്‍ണര്‍ക്ക് ഇന്നലെ  സമര്‍പ്പിച്ചെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇന്നാണ്  നിയമ സെക്രട്ടറി രാജ്ഭവനിലെത്തി ബില്‍ ഗവര്‍ണര്‍ക്ക് കൈമാറിയത്.

 

Tags