Skip to main content
Delhi

supreme-court

സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള എല്ലാ ഹര്‍ജികളും സുപ്രീംകോടതി തള്ളി. സിബിഎസ്ഇയുടെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് പറഞ്ഞാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്.

 

ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിടാനാകില്ല. ഇക്കാര്യത്തില്‍ സിബിഎസ്ഇ നടപടി സ്വീകരിച്ചുകൊള്ളുമെന്നും സുപ്രീം കോടതി പറഞ്ഞു. പന്ത്രണ്ടാം ക്ലാസ് പുനഃപരീക്ഷ നിര്‍ബന്ധമാക്കരുതെന്ന ഹര്‍ജിക്കാരുടെ ആവശ്യവും കോടതി തള്ളി.

 

ഡല്‍ഹിയിലും ഹരിയാനയിലും മാത്രമായി പുനഃപരീക്ഷ നടത്തുന്നതിനെയും ബാക്കിയുള്ള സംസ്ഥാനങ്ങളില്‍ നടത്താത്തതിനെയും ചോദ്യം ചെയ്തുള്ള ഏഴോളം ഹര്‍ജികളാണ് കോടതിക്ക് മുന്നില്‍ വന്നിരുന്നത്.

 

 

Tags