Skip to main content

priya-prakash-varrier

തനിക്കെതിരെ തെലുങ്കാന പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്. ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയ വാര്യര്‍ സുപ്രീം കോടതിയെ സമീപിച്ചു. മാണിക്യ മലരായ പൂവി എന്ന ഗാനം മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ചിത്രീകരിച്ചു എന്നാരോപിച്ച്, ഹൈദരാബാദിലെഒരു കൂട്ടം യുവാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് പ്രിയക്കും സംവിധായകന്‍ ഒമര്‍ ലുലുവിനുമെതിരെ കേസെടുത്തത്.

 

 ഇതിനെതിരെയാണ് പ്രിയ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് പ്രിയ ഹര്‍ജിയില്‍ പറയുന്നു. ഇതേ ആവശ്യവുമായി ഒമര്‍ ലുലുവും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

 

Tags