Skip to main content
Delhi

supreme-court-photo

സുപ്രീം കോടതിയിലെ ക്രമരഹിതമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കോടതിയില്‍ നിന്ന് ഇറങ്ങിവന്ന് വാര്‍ത്താസമ്മേളനം വിളിച്ച് പ്രതിഷേധിച്ച നാല് മുതിര്‍ന്ന ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് ചര്‍ച്ചനടത്തി. സുപ്രീംകോടതിയില്‍ വച്ച് നടന്ന കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടു. ചൊവ്വാഴ്ച രാവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നേരിട്ട് എത്തിയാണ് ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ എന്നിവരുമായിട്ടായിരുന്നു കൂടിക്കാഴ്ച.

 

ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമായി. നാല് ജഡ്ജിമാര്‍ക്ക് പറയാനുള്ളത് ചീഫ് ജസ്റ്റിസ് കേട്ടു. ഭിന്നത പരിഹരിക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ചയും ചര്‍ച്ചതുടരുമെന്നാണ് അറിയുന്നത്.

 

Tags