സുതാര്യതയ്ക്ക് വേണ്ടിയാണ് കാര്യങ്ങള്‍ ജനങ്ങളോട് തുറന്നു പറഞ്ഞതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. ചീഫ് ജസ്റ്റിസിനെ മാറ്റുകയല്ല തങ്ങളുടെ ലക്ഷ്യമെന്നും ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ജുഡീഷ്യറിക്ക് തന്നെ പരിഹരിക്കാവുമെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് കൊച്ചിയില്‍ പറഞ്ഞു.
പ്രശ്‌നങ്ങള്‍ വൈകാതെ പരിഹരിക്കപ്പെടുമെന്നാണ് തന്റെ പ്രതീക്ഷയെന്നും തങ്ങളുടെ തുറന്നു പറച്ചില്‍ ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം കൂട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജസ്റ്റിസ് കുര്യന്‍ ജോസഫ് അടക്കം നാല് ന്യായാധിപന്മാര്‍ കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ കുറേ നാളുകാളായി ക്രമത്തിലല്ല നടക്കുന്നത്. അകത്തു നിന്നുകൊണ്ട് തങ്ങള്‍ക്ക് ചെയ്യാവുന്നതിന്റെ പരമാവധി ചെയ്‌തെന്നും മറ്റൊരു മാര്‍ഗവും ഇല്ലാത്തതിനാലാണ് ജനങ്ങള്‍ക്ക് മുന്നിലേക്ക് വന്നതെന്നുമാണ് മുതിര്‍ന്ന ജസ്റ്റിസുമാരായ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ മാധ്യമങ്ങളോട് പറഞ്ഞത്.