Kochi
യാത്രക്കാരന്‍ ട്രാക്കിലൂടെ നടന്നതിനെ തുടര്‍ന്ന് കൊച്ചി മെട്രോ സര്‍വ്വീസ് അരമണിക്കൂറോളം നിര്‍ത്തിവച്ചു. പാലാരിവട്ടം സ്റ്റേഷനില്‍വെച്ചാണ് യാത്രക്കാരന്‍ മെട്രോ ട്രാക്കില്‍ ഇറങ്ങി നടന്നത്. പാലാരിവട്ടം സ്റ്റേഷന്‍ മുതല്‍ ചങ്ങമ്പുഴ പാര്‍ക്കുവരെ ഇയാള്‍ ട്രാക്കിലൂടെ സഞ്ചരിച്ചുവെന്നാണ് വിവരം. മദ്യലഹരിയിലായിരുന്നു ഇയാള്‍ എന്നാണ് സൂചന.
മെട്രോയുടെ ട്രാക്കിന് നടുവിലൂടെ ട്രെയിനിന് വൈദ്യുതി നല്‍കുന്ന 750 വാട്ട് തേര്‍ഡ് റെയില്‍ ലൈനാനുള്ളത് ഇതില്‍ തട്ടിയാല്‍ മരണം ഉറപ്പാണ്. യാത്രക്കാരന്‍ ട്രാക്കിലിറങ്ങിയപ്പോള്‍ തന്നെ വൈദ്യുത ബന്ധം വിഛേദിക്കുകയായിരുന്നു. തുടര്‍ന്ന് എതിര്‍ വശത്തുനിന്നും പോലീസ് എത്തി. പോലീസിനെ കണ്ട ഇയാള്‍ തിരിച്ച് പാലാരിവട്ടത്തേക്ക് നടന്നു എന്നാണ് അറിയുന്നത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.