Skip to main content
Aluva

Aluva, Accident

രാജേന്ദ്ര പ്രസാദ്, അരുൺ പ്രസാദ്, ചന്ദ്രൻ നായർ

 

ആലുവ മുട്ടത്ത് ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ അച്ഛനും മകനുമടക്കം മൂന്ന് പേര്‍ മരിച്ചു. കോട്ടയം സ്വദേശികളായ ടി.ടി. രാജേന്ദ്രപ്രസാദ്, മകന്‍ ടി.ആര്‍. അരുണ്‍ പ്രസാദ്, മകളുടെ ഭര്‍തൃപിതാവ്  ചന്ദ്രന്‍ നായര്‍ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ചന്ദ്രന്റെ മകനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വിട്ട ശേഷം മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മെട്രോതൂണിലിടിച്ച് മറിയുകയായിരുന്നു

 

പുലര്‍ച്ചെ 2.20 ഓടെയായിരുന്നു അപകടം.രാജേന്ദ്ര പ്രസാദ് സംഭവ സ്ഥലത്തും മറ്റ് രണ്ട് പേര്‍ ആശുപത്രിയിലെത്തിച്ചതിനുശേഷവുമാണ് മരിച്ചത്.
രാജേന്ദ്രപ്രസാദ് മലയാള മനോരമ ലൈബ്രറി ജീവനക്കാരനും അരുണ്‍ പ്രസാദ് മനോരമ ഓണ്‍ലൈന്‍ ജീവനക്കാരനുമാണ്.

 

 

Tags