Skip to main content
Nedumbassery

 hadiya

തനിക്ക് നീതി ലഭിക്കണമെന്ന് ഹാദിയ. സുപ്രീംകോടതിയില്‍ ഹാജരാകുന്നതിനുവേണ്ടി ഡല്‍ഹിയിലേക്ക് പോകുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഹാദിയ. 'താനൊരു മുസ്ലീമാണ്. ഇസ്ലാം മതം സ്വീകരിക്കാന്‍ ആരും നിര്‍ബന്ധിച്ചിട്ടില്ല, സ്വന്തം ഇഷ്ടപ്രകാരമാണ്. ഷെഫിന്‍ ജഹാന്‍ തന്റെ ഭര്‍ത്താവാണ്. തനിക്ക് ഭര്‍ത്താവിനൊപ്പം പോകണമെന്നും' ഹാദിയ മാധ്യമങ്ങളോട് പറഞ്ഞു.

 

ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് ഹാദിയ ഡല്‍ഹിലേക്ക് പുറപ്പെട്ടത് രാത്രി ദില്ലിയിലെത്തുന്ന ഹാദിയയ്ക്കും കുടുംബത്തിനും  കേരള ഹൗസിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. പോലീസ് സുരക്ഷയിലാണ് ഹാദിയയുടെ യാത്ര. ഡല്‍ഹിയില്‍ എത്തിയാല്‍ കേരള പോലീസിനൊപ്പം ദില്ലി പോലീസും ഹാദിയയ്ക്ക് പ്രത്യേക സുരക്ഷയൊരുക്കും.വരുന്ന തിങ്കളാഴ്ചയാണ് ഹാദിയയ്ക്ക് സുപ്രീംകോടതിയില്‍ ഹാജരാകേണ്ടത്.

 

 

 

Tags