ഹാദിയയ്ക്ക് പറയാനുള്ളത് അടച്ചിട്ട മുറിയില്‍ കേള്‍ക്കണമെന്ന ആവശ്യവുമായി പിതാവ് അശോകന്‍ സുപ്രിം കോടതിയെ സമീപിച്ചു. ഹാദിയയെ മതംമാറ്റിയ സൈനബയെയും മതംമാറ്റ കേന്ദ്രമായ സത്യസരണിയിലെ പ്രവര്‍ത്തകരെയും വിളിച്ചുവരുത്തണമെന്നും അശോകന്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഈ മാസം 27 ന് ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന് അശോകനോട് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യം ഇതിന് മമ്പും ഹാദിയയുടെ പിതാവ് സുപ്രിം കോടതിയില്‍ ഉന്നയിച്ചിരുന്നു, എന്നാല്‍ തുറന്ന കോടതിയല്‍ വാദം കേള്‍ക്കുമെന്നാണ് കോടതി അന്ന് പറഞ്ഞത്.
അതിനിടെ ഹാദിയയെ കാണാന്‍ വൈക്കത്തെ വസതിയിലെത്തിയ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയെ ഹാദിയയുടെ പിതാവ് അശോകന്‍ മടക്കി അയച്ചിരുന്നു.വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ അശോകന്റൈ വസതിയില്‍ എത്തിയെങ്കിലും മകളെ കാണാന്‍ ആരെയും അനുവദിക്കില്ലെന്ന് അശോകന്‍ പറയുകയായിരുന്നെന്ന് കമ്മീഷന്‍ പറഞ്ഞു.