പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാം റീച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കലൂര്‍ ഹാളില്‍ വച്ചായിരുന്നു ഉദ്ഘാടന ചടങ്ങ്. കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി വിശിഷ്ടാതിഥി ആയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചടങ്ങില്‍ സന്നിഹിതനായിരുന്നു.
പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള അഞ്ച് കിലോമീറ്റര്‍ പാതയാണ് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.ഇതോടെ എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്തേയ്ക്ക് മെട്രോ ഓടിത്തുടങ്ങി. രണ്ടാം റീച്ച് പൂര്‍ത്തിയായതോടെ കൂടുതല്‍യാത്രക്കാര്‍ മെട്രോ ഉപയോഗിക്കുമെന്നാണ് കരുതുന്നത്.
നാളെ മുതല്‍ ആലുവ മുതല്‍ മഹാരാജാസ് വരെ സാധാരണ രീതിയില്‍ മെട്രോ ഓടും. ആലുവ മുതല്‍ മഹാരാജാസ് വരെ 50 രൂപയാണ് ടിക്കറ്റ് നിരക്ക്. നഗര ഹൃദയത്തിലേക്കുള്ള ആദ്യ യാത്ര അവിസ്മരണീയമാക്കാന്‍ കെ.എം.ആര്‍.എല്‍ തീരുമാനിച്ചിട്ടുണ്ട്. യാത്രയ്‌ക്കെത്തുന്നവരുടെ ചിത്രങ്ങള്‍ പകര്‍ത്താനും പദ്ധതിയുണ്ട്.