ഹാദിയ കേസില്‍ പെണ്‍കുട്ടിയുടെ സംരക്ഷണാവകാശം പിതാവിന് മാത്രമല്ലെന്ന് സുപ്രീംകോടതി. 24 വയസുകാരിയായ ഒരു പെണ്‍കുട്ടിയുടെ കാര്യത്തില്‍ പിതാവിന് മാത്രമല്ല സംരക്ഷണാവകാശമെന്നും കുട്ടിക്ക് സ്വന്തം നിലയില്‍ തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നും സുപ്രിംകോടതി പറഞ്ഞു. ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്കവകാശമുണ്ടോ എന്നും കേസില്‍ എന്‍.ഐ.എ അന്വേഷണം ആവശ്യമാണേയെന്നും സുപ്രീംകോടതി പരിശോധിക്കും.
വൈക്കം സ്വദേശിനിയായ ഹാദിയ എന്ന യുവതി മതംമാറി നടത്തിയ വിവാഹം അസാധുവാക്കിയ കേസുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണമുണ്ടായത്.താന്‍ വിവാഹം ചെയ്ത ഹാദിയയുടെ മതംമാറ്റവും വിവാഹവും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷിക്കണമെന്ന ഉത്തരവ് തിരികെ വിളിക്കണം എന്നാവശ്യപ്പെട്ട് ഹാദിയയെ വിവാഹം ചെയ്ത ഷെഫിന് ജഹാന് നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രിം കോടതി. എന്നാല്‍ ഇന്ന് കേസില്‍ വാദം നടന്നില്ല, കേസ് അടുത്ത തിങ്കളാഴ്ച പരിഗണിക്കുമെന്ന് സുപ്രിംകോടതി അറിയിച്ചു.