തിങ്കളാഴ്ച മുതല്‍ സസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ അടച്ചിടും. തിങ്കളാഴ്ച മുതല്‍ സാംസ്ഥാനത്തെ നേഴ്‌സുമാര്‍ അനശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സ്വകാര്യ ഹോസ്പിറ്റല്‍ മാനേജ്‌മെന്റുകളുടെ ഈ പുതിയ നീക്കം . നഴ്‌സുമാര്‍ ഇല്ലാതെ ആശുപത്രി തുറന്നു പ്രവര്‍ത്തിക്കാനാവില്ല അതിനാലാണ് ആശുപത്രികള്‍ അടച്ചിടാന്‍ തീരുമാനിച്ചതെന്ന് മാനേജ്മന്റ് സംഘടന പറഞ്ഞു.
അത്യാഹിത വിഭാഗം തുറന്നു പ്രവര്‍ത്തിക്കും , നിലവില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളെയും ബന്ധുക്കളെയും കാര്യം പറഞ്ഞു മനസ്സിലാക്കുമെന്നും ഹോസ്പിറ്റല്‍ മാനേജ്മന്റ് പ്രതിനിധികള്‍ പറയുന്നു.
സുപ്രീം കോട്തി നിര്‍ദേശിച്ച 20806 രൂപ അടിസ്ഥാന ശമ്പള മാക്കണമെന്നും ജോലിസമയം സംബന്ധിച്ച പ്രശ്‌നങ്ങനങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് നഴ്‌സുമാര്‍ സമരം പ്രഖ്യാപിച്ചിട്ടുള്ളത്.കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ ട്രെയിനികളുടെ ജോലിസമയവും ശമ്പളവും നിശ്ചയിച്ചില്ല എന്നും നേഴ്‌സുമാര്‍ കുറ്റപ്പെടുത്തുന്നു.സമരത്തെ നേരിടുവാനുള്ള മാനേജ്‌മെന്റുകളുടെ പുതിയ തന്ത്രമാണ് ആശുപത്രിയടച്ചിടല്‍ നടപടി.
ഇതിലൂടെ പ്രതി സന്ധിയിലായത് ഐ സി യുവിലടക്കം ചികിത്സയില്‍ തുടരുന്ന രോഗികളും ബന്ധുക്കളുമാണ്,പോരാത്തതിന് സാംസ്ഥാനത്തിപ്പോള്‍ പാകര്‍പ്പനി പടര്‍ന്നു പിടിക്കുകയുമാണ്.