Skip to main content

അന്താരാഷ്ട്ര നിരക്കിന് അനുസരിച്ച് പെട്രോള്‍, ഡീസല്‍ വില ദിവസവും മാറും. മെയ് ഒന്ന്‍ മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ അഞ്ച് നഗരങ്ങളില്‍ ആണിത് ആദ്യം പ്രാബല്യത്തില്‍ വരിക.

 

പൊതുമേഖലാ സ്ഥാപനങ്ങളായ ഐ.ഒ.സി, ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍ എന്നിവയുടെ പമ്പുകളിലാണ് ഇത് നടപ്പിലാക്കുക. രാജ്യത്തെ 58000-ത്തോളം വരുന്ന പെട്രോള്‍ പമ്പുകളുടെ 95 ശതമാനവും ഇവയുടെ കീഴിലാണ്. ആത്യന്തികമായി രാജ്യത്തെ മുഴുവന്‍ പമ്പുകളിലും വിപണി-ബന്ധിത നിരക്ക് പ്രതിദിന അടിസ്ഥാനത്തില്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് ഐ.ഒ.സി ചെയര്‍മാന്‍ ബി. അശോക്‌ പറഞ്ഞു. ഇപ്പോള്‍ ഓരോ മാസവും ആണ് നിരക്ക് പരിഷ്കരിക്കുന്നത്.   

 

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, രാജസ്ഥാനിലെ ഉദയ്പൂര്‍, ജാര്‍ഖണ്ഡിലെ ജാംഷെഡ്‌പൂര്‍, കേന്ദ്രഭരണപ്രദേശങ്ങളായ പുതുച്ചേരി, ചണ്ഡിഗഡ് എന്നിവിടങ്ങളിലാണ് മെയ് ഒന്ന്‍ മുതല്‍ പ്രതിദിന നിരക്ക് നിലവില്‍ വരിക.  

Tags