ഏപ്രില്‍ ഒന്ന്‍ മുതല്‍ മലിനീകരണ നിയന്ത്രണ മാനദണ്ഡമായ ഭാരത് സ്റ്റേജ് (ബി.എസ്)-3ല്‍ വരുന്ന വാഹനങ്ങളുടെ വില്‍പ്പന നിരോധിച്ച് സുപ്രീം കോടതി ഉത്തരവിട്ടു. ബി.എസ്-4 മാനദണ്ഡം ഏപ്രില്‍ ഒന്നിന് നിലവില്‍ വരും.
ഏപ്രില്‍ ഒന്നിന് ശേഷം പുതിയ ബി.എസ്-3 രെജിസ്ട്രേഷന്‍ അനുവദിക്കരുതെന്നും മാര്‍ച്ച് 31-ന് മുന്‍പ് വില്‍പ്പന നടന്ന വാഹനങ്ങള്‍ക്ക് മാത്രമേ ഈ രജിസ്ട്രേഷന്‍ നല്‍കാന്‍ നല്‍കാവൂ എന്നും കോടതി നിര്‍ദ്ദേശിച്ചു.
പുതിയ മാനദണ്ഡം നിലവില്‍ വരുന്ന കാര്യം വാഹന നിര്‍മ്മാണ കമ്പനികള്‍ക്ക് അറിവുള്ള കാര്യമായിരുന്നെന്നും എന്നിട്ടും ഒന്നും ചെയ്യാതെ ഇരിക്കുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. വാണിജ്യ നഷ്ടം മാത്രം പരിഗണിക്കാതെ പാരിസ്ഥിതിക മാനദണ്ഡം കൂടി കണക്കിലെടുക്കാന്‍ സമയമായിരിക്കുന്നുവെന്ന് കോടതി ഓര്‍മ്മിപ്പിച്ചു.
സൊസൈറ്റി ഓഫ് ഇന്ത്യന്‍ ആട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സിന്റെ കണക്കനുസരിച്ച് രാജ്യത്ത് 8.2 ലക്ഷം ബി.എസ്-3 വാഹനങ്ങള്‍ വില്‍പ്പനയ്ക്കുണ്ട്. ഇവയുടെ ഇന്‍വെന്ററി മൂല്യം 12,000 കോടി രൂപ വരും. ഉത്തരവിലൂടെ വാഹന വ്യവസായ മേഖലയ്ക്ക് 20000-30000 കോടി രൂപയ്ക്കിടയില്‍ നഷ്ടമുണ്ടാകുമെന്നും 20000ത്തോളം വാഹന വ്യാപാരികളെ ദോഷകരമായി ബാധിക്കുമെന്നാണ് കണക്കാക്കുന്നത്.