Skip to main content

ദേവസ്വം ബോര്‍ഡുകളിലെ നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിടുന്നതിനെതിരെ നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍.എസ്.എസ്) പ്രമേയം പാസാക്കി. ഹിന്ദു മത സ്ഥാപനങ്ങളില്‍ നിയമനം നടത്തുന്നത് മതേതര സ്ഥാപനമായ പി.എസ്സിയെ ഏല്‍പ്പിക്കുന്നത് വിമര്‍ശനം ക്ഷണിച്ചുവരുത്തുമെന്ന് സംഘടന പറഞ്ഞു.

 

ശബരിമലയില്‍ പരമ്പരാഗതമായി പിന്തുടരുന്ന ആചാരങ്ങള്‍ സംരക്ഷിക്കാന്‍ ഇടപെടണമെന്നും ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം സര്‍ക്കാറിനോട്‌ ആവശ്യപ്പെട്ടു.

 

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിനെയും പ്രമേയം വിമര്‍ശിക്കുന്നുണ്ട്. വര്‍ഗ്ഗീയതയോടുള്ള മൃദുസമീപനമാണ് യു.ഡി.എഫിന്റെ തോല്‍വിക്ക് കാരണമായി സംഘടന വിലയിരുത്തുന്നത്.