Skip to main content
ന്യൂഡൽഹി

kochi metro

കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കെ.എം.ആർ.എൽ ഡയറക്ടർ ബോര്‍ഡ് അംഗീകാരം നല്‍കി. കലൂർ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് വരെ പതിനൊന്ന് കിലോമീറ്റർ ദൂരമാണ് പാതയ്ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്.

 

നികുതി ഒഴിച്ച് 1600 കോടി രൂപയാണ് രണ്ടാം ഘട്ടത്തില്‍ ചെലവ് പ്രതീക്ഷിക്കുന്നത്. സമാന്തര റോഡ് വികസനത്തിനായി 30 കോടി രൂപയും ഭൂമി ഏറ്റെടുക്കുമ്പോൾ കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസത്തിനായി 25 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. മെട്രോ പദ്ധതിയ്ക്ക് വായ്പ നല്‍കിയിരിക്കുന്ന ഫ്രഞ്ച് ധനകാര്യ ഏജന്‍സി രണ്ടാം ഘട്ടത്തിനായി പണം നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്ന് കെ.എം.ആര്‍.എല്‍ എംഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു.

ആലുവ മുതൽ തൃപ്പൂണിത്തുറ എസ്.എൻ.ജംഗ്ഷൻ വരെയാണ് ആദ്യഘട്ട മെട്രോ റെയില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ പാതയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ആദ്യഘട്ട നിര്‍മ്മാണം അവസാനിക്കുന്ന മുറയ്ക്ക് 2016-ല്‍ രണ്ടാം ഘട്ടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും.

Tags