കൊച്ചി
കൊച്ചി മെട്രോയ്ക്ക് കേന്ദ്ര ബജറ്റില്‍ അനുവദിച്ച 800 കോടി രൂപയില്‍ 400 കോടി രൂപ ഉടന്‍ നല്‍കുമെന്ന് കേന്ദ്ര നഗരവികസന മന്ത്രി എം. വെങ്കയ്യ നായിഡു. രണ്ടാം ഘട്ടത്തില്‍ മെട്രോ കാക്കനാട് വരെ നീട്ടുന്നത് ഗൗരവമായി പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു.
ബുധനാഴ്ച കൊച്ചിയിലെത്തിയ മന്ത്രി മെട്രോയുടെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. ആദ്യഘട്ടത്തില്‍ മെട്രോ പെട്ട മുതല്‍ തൃപ്പൂണിത്തുറ വരെ രണ്ട് കിലോമീറ്റര്‍ നീട്ടുന്നതിനും മെട്രോയോട് അനുബന്ധിച്ച് ജലഗതാഗത സംവിധാനം വികസിപ്പിക്കുന്നതിനും സഹായം നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എം.ഡി ഏലിയാസ് ജോര്‍ജ്, കെ.വി തോമസ് എം.പി എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തൃശൂരില്‍ വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തി.