Skip to main content
ന്യൂഡല്‍ഹി

lpg cylinder

പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വില എണ്ണക്കമ്പനികള്‍ കൂട്ടി. പെട്രോളിന് ലിറ്ററിന് 1.69 രൂപയും ഡീസലിന് 50 പൈസയുമാണ്‌ വര്‍ധിപ്പിച്ചത്. വര്‍ധന തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു. സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന് നാല് രൂപയും സബ്സിഡി ഇല്ലാത്ത സിലിണ്ടറിന് 24 രൂപയുമാണ് വര്‍ധന. പ്രാദേശിക നികുതികള്‍ ഇതിന് പുറമേ വരും.

 

ഇറാഖിലെ ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന്‍ അന്താരാഷ്ട്ര എണ്ണവിപണിയിലും നാണ്യവിപണിയിലും ഉണ്ടായ വിലവര്‍ധനവാണ് പെട്രോള്‍ വില ഉയര്‍ത്തുന്നതിന് നിര്‍ബന്ധിതമാക്കിയതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു.

 

ഡീസലിനും പാചകവാതകത്തിനും എല്ലാ മാസവും യഥാക്രമം 50 പൈസ, നാല് രൂപ നിരക്കില്‍ വര്‍ധന വരുത്താന്‍ എണ്ണക്കമ്പനികള്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഡീസല്‍ സബ്സിഡി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ 2013 ജനുവരിയില്‍ കൊണ്ടുവന്ന ഈ നയം പാചകവാതക സബ്സിഡിയ്ക്ക് കൂടി ബാധകമാക്കാന്‍ എന്‍.ഡി.എ സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു.

 

കേരളത്തിലും കര്‍ണ്ണാടകത്തിലും മാത്രമാണ് പാചകവാതക വിലവര്‍ധന ബാധകമാക്കിയിരിക്കുന്നത്. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 24 രൂപ കൂട്ടിയതോടെ 969 രൂപയാണ് ഇപ്പോഴത്തെ നിരക്ക്. വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 35 രൂപ കൂട്ടി 1671 രൂപയാക്കിയിട്ടുണ്ട്.

Tags