ഡല്‍ഹി നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തുന്ന വിഷയത്തില്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി. നിയമസഭ മരവിപ്പിച്ച് നിര്‍ത്താതെ പിരിച്ചുവിട്ട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ജസ്റ്റിസ് ആര്‍.എം ലോധ അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്.
അനിശ്ചിതകാലത്തേക്ക് ഡല്‍ഹിയില്‍ നിയമസഭ മരവിപ്പിച്ചു നിര്‍ത്താന്‍ കഴിയില്ലെന്നും വിഷയത്തില്‍ കോണ്‍ഗ്രസിനോടും ബി.ജെ.പിയോടും നിലപാട് അറിയിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. വീണ്ടും തെരഞ്ഞെടുപ്പ് നടത്താമെന്നാണ് കോണ്‍ഗ്രസ് സുപ്രീം കോടതിയെ അറിയിച്ചത്. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും സുപ്രീം കോടതി പരിഗണിക്കും.
ജനലോക്പാല്‍ ബില്‍ പാസാക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രാജിവെച്ചത്. തുടര്‍ന്ന് നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തണമെന്ന്‍ കെജ്രിവാള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അഭിപ്രായം തേടിയ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നിയമസഭ മരവിപ്പിപ്പ് നിര്‍ത്തുകയായിരുന്നു.
ഡല്‍ഹി ഇപ്പോള്‍ രാഷ്‌ട്രപതി ഭരണത്തിന്‍ കീഴിലാണ്. ആം ആദ്‌മി സര്‍ക്കാര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഡല്‍ഹിയില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ഡിസംബറില്‍ നടന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി ബി.ജെ.പിയായിരുന്നെങ്കിലും കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ ആം ആദ്‌മി കോണ്‍ഗ്രസ് പിന്തുണയോടെ അധികാരത്തിലേറുകയായിരുന്നു.