Skip to main content
ന്യൂഡല്‍ഹി

transgenders in koovagam

 

ചരിത്രപരമായ ഒരു വിധിയില്‍ സുപ്രീം കോടതി ഭിന്നലൈംഗിക വിഭാഗത്തില്‍ പെടുന്നവര്‍ക്ക് മൂന്നാം ലിഗം എന്ന നിലയില്‍ നിയമപരമായ അംഗീകാരം നല്‍കി. സ്ത്രീ, പുരുഷ വിഭാഗങ്ങളില്‍ നിന്ന്‍ ഇവരെ വേര്‍തിരിച്ച് കാണാന്‍ കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും കോടതി ആവശ്യപ്പെട്ടു. ജീവശാസ്ത്രപരമല്ലാതെ മന:ശാസ്ത്രപരമായി ഇവരുടെ ലിംഗപദവി നിര്‍ണ്ണയിക്കാനും കോടതി ആവശ്യപ്പെട്ടു. വോട്ടര്‍ ഐ.ഡി, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവയെല്ലാം മൂന്നാം ലിംഗ അടിസ്ഥാനത്തില്‍ നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു.

 

സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗമായി ഇവരെ പരിഗണിക്കാനും അതിനനുസരിച്ചുള്ള പ്രത്യേക അവകാശങ്ങള്‍ നല്‍കാനും ജസ്റ്റിസ്‌ കെ.എസ് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബഞ്ച് ഉത്തരവിട്ടു. ഇവരുടെ ഉന്നമനത്തിനായി സാമൂഹ്യക്ഷേമ, വിദ്യാഭാസ പദ്ധതികള്‍ ആവിഷ്കരിക്കാനും കോടതി ആവശ്യപ്പെട്ടു.

 

മൂന്നാം ലിംഗ പദവി കൊണ്ടുവരുന്നതിന് പ്രത്യേക നിയമനിര്‍മ്മാണം ആവശ്യമില്ലെന്നും ഇവര്‍ക്കുള്ള അവകാശങ്ങള്‍ ഭരണഘടനയില്‍ അന്തര്‍ലീനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. മൂന്നാം ലിംഗ പദവിയ്ക്ക് നിയമപരമായ അംഗീകാരം നല്‍കുന്നത് സാമൂഹ്യനീതിയിലേക്കുള്ള ചുവടുവെപ്പാണെന്നും കോടതി പറഞ്ഞു. ഭിന്നലൈംഗിക വിഭാഗത്തില്‍ പെടുന്നവര്‍ക്ക് തുല്യ അവസരം നിഷേധിക്കപ്പെടുന്നത് ചൂണ്ടിക്കാട്ടി ദേശീയ നിയമസേവന അതോറിറ്റി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണ്ണായക വിധി.

Tags