Skip to main content
ന്യൂഡല്‍ഹി

sunil gavaskarമുന്‍ ക്രിക്കറ്റ് താരം സുനില്‍ ഗാവസ്കറെ ഇന്ത്യന്‍ ക്രിക്കറ്റ് നിയന്ത്രണ ബോര്‍ഡി (ബി.സി.സി.ഐ)ന്റെ ഇടക്കാല അധ്യക്ഷനായി സുപ്രീം കോടതി നിയമിച്ചു. ഒത്തുകളി വിവാദത്തില്‍ ആരോപണ വിധേയനായ നിലവിലെ അധ്യക്ഷന്‍ എന്‍.ശ്രീനിവാസന് മാറിനില്‍ക്കുന്ന ഒഴിവിലാണ് നിയമനം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗി (ഐ.പി.എല്‍)ന്റെ മേല്‍നോട്ട ചുമതലയായിരിക്കും ഗാവസ്കറിനുണ്ടാകുകയെന്ന്‍ ജസ്റ്റിസ്‌ എ.കെ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബഞ്ച് വ്യക്തമാക്കി.

 

ഏപ്രില്‍ 16-ന് അബുദാബിയില്‍ ആരംഭിക്കുന്ന ഐ.പി.എല്‍ ഏഴാം സീസണ്‍ മുന്‍നിശ്ചയ പ്രകാരം നടത്താന്‍ കോടതി അനുവദിച്ചു. ഒത്തുകളിയില്‍ ആരോപണം നേരിടുന്ന ഐ.പി.എല്‍ ടീമുകളായ രാജസ്താന്‍ റോയല്‍സിനേയും ചെന്നൈ സൂപ്പര്‍ കിങ്ങ്സിനേയും ഏഴാം സീസണില്‍ കളിക്കാനും കോടതി അനുവദിച്ചു. ടൂര്‍ണമെന്റില്‍ നിന്ന്‍ ഇരുടീമുകളേയും ഒഴിവാക്കണമെന്ന് കോടതി ഇന്നലെ നിര്‍ദ്ദേശിച്ചിരുന്നു.  

 

മരുമകനും ഗുരുനാഥ് മെയ്യപ്പന്‍ അന്വേഷണം നേരിടുന്ന പശ്ചാത്തലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്സ് ഉടമ കൂടിയായ ശ്രീനിവാസനോട് ബി.സി.സി.ഐ അധ്യക്ഷ സ്ഥാനം ഒഴിയാന്‍ ചൊവാഴ്ച സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. 2013-ലെ ഐ.പി.എല്‍ മത്സരങ്ങള്‍ക്കിടെ മെയ്യപ്പന്‍ വാതുവെപ്പ് നടത്തിയതായി സുപ്രീം കോടതി നിയോഗിച്ച മുഗ്ദ്ധല്‍ കമ്മിറ്റി കണ്ടെത്തിയിരുന്നു. ശ്രീനിവാസന്‍ സ്ഥാനം രാജിവെക്കില്ലെന്നും എന്നാല്‍, താല്‍ക്കാലികമായി മാറിനില്‍ക്കാമെന്നും ബി.സി.സി.ഐ ഇന്നലെ കോടതിയില്‍ അറിയിച്ചിരുന്നു.

Tags