ന്യൂഡൽഹി
മുസ്ലിം ദമ്പതികള്‍ക്ക് ബാലനീതി നിയമ പ്രകാരം കുട്ടികളെ ദത്തെടുക്കാമെന്നും മുസ്ലിം വ്യക്തി നിയമം ഇതിന് തടസം നില്‍ക്കേണ്ടതില്ലെന്നും സുപ്രീം കോടതി. എട്ടു വർഷത്തിനു മുന്‍പ് സാമൂഹ്യപ്രവര്‍ത്തകയായ ഷബ്നം ഹാഷ്മി ദത്തെടുക്കുന്നത് വിലക്കപ്പെട്ടതിനെ തുടർന്ന് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.
മതനിയമങ്ങൾക്കല്ല രാജ്യത്തെ നിയമങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും കോടതി വ്യക്തമാക്കി. രാജ്യത്തെ നിയമപ്രകാരം ഏതു മതത്തിലും ജാതിയിലും പെട്ടവർക്ക് ദത്തെടുക്കാനുള്ള അവകാശമുണ്ട്. ഏതെങ്കിലും മതത്തിലെ വ്യക്തിനിയമ പ്രകാരം ഇത്തരം അവകാശങ്ങൾ ഹനിക്കുന്നത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ ദത്തെടുക്കാനുള്ള അവകാശം മൗലികാവകാശമായി പ്രഖ്യാപിക്കണമെന്ന ഹർജിക്കാരിയുടെ ആവശ്യം കോടതി തള്ളി.