Skip to main content
ന്യൂഡൽഹി

Abdul nasar madaniബാംഗ്ളൂർ സ്ഫോടന കേസിൽ വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന  ജയിലിൽ കഴിയുന്ന പി​.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ ആരോഗ്യനില സംബന്ധിച്ച റിപ്പോർട്ട് നൽകാൻ സുപ്രീംകോടതി കർണാടക സർക്കാരിനോട് നിർദ്ദേശിച്ചു.

മഅദനിയെ ചികിത്സിച്ച മണിപ്പാൽ ആശുപത്രിയിലെ ഡോക്ടർമാരുടെ റിപ്പോർട്ട് ലഭിച്ച ശേഷം ജാമ്യാപേക്ഷയിൽ തീരുമാനം എടുക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസ് മാർച്ച് 26ന് വീണ്ടും പരിഗണിക്കും.

സ്ഫോടന കേസുമായി ബന്ധപ്പെട്ട് പ്രേരണാകുറ്റം,​ ഗൂഢാലോചന കുറ്റം എന്നിവ മഅദനിയുടെ മേൽ ചുമത്തിയിട്ടുണ്ട്. അതേസമയം മഅദനിക്ക് ജാമ്യം നൽകുന്നതിനെ കർണാടക സർക്കാർ അതിശക്തമായി കോടതിയിൽ എതിർത്തു.

Tags