സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനെതിരെ അന്വേഷണം നടത്തുന്നതില്‍ തടസ്സമില്ലെന്ന് സുപ്രീം കോടതി. നിലവിലെ അന്വേഷണത്തെ തടസ്സപ്പെടുത്തുന്ന നടപടികള്‍ പാടില്ലെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കില്ലെന്ന കേരള ഹൈക്കോടതിയുടെ നിരീക്ഷണത്തിനെതിരെ പൊതുപ്രവര്‍ത്തകനായ ജോയ് കൈതാരം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധി. തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കില്ലെന്നായിരുന്നു ഹൈക്കോടതി ജഡ്ജ് ഹാരൂണ്‍ അല്‍ റഷീദിന്റെ പരാമര്‍ശം. ഹൈക്കോടതിയുടെ പരാമര്‍ശനം നിലവിലെ അന്വേഷണത്തെ ബാധിക്കില്ലെന്നും അന്വേഷണത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ജോയി കൈതാരം നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ ജോയ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു