ന്യൂഡല്‍ഹി
ഇനി മുതല്‍ കസ്റ്റഡിയിലുള്ളവര്‍ക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് സുപ്രീം കോടതി. മുന്‍ ഉത്തരവ് ഭേദഗതി ചെയ്തുകൊണ്ടായിരുന്നു സുപ്രീം കോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ജനപ്രാതിനിധ്യ നിയമത്തില്‍ വരുത്തിയ ഭേദഗതി സുപ്രീം കോടതി അംഗീകരിച്ചു കൊണ്ടാണ് പുതിയ ഉത്തരവ്.
ക്രിമിനല്‍ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെടുന്നവരെയും പോലീസ് കസ്റ്റഡിയില്‍ കഴിയുന്നവരെയൂം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കി സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ വിധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്തൂ. ഈ ഭേദഗതിയാണ് സുപ്രീംകോടതി അംഗീകരിച്ചത്.