Skip to main content
ന്യൂഡല്‍ഹി

സുപ്രീംകോടതി അനുമതിയെത്തുടര്‍ന്ന്‍ ഡാറ്റാസെന്‍റര്‍ കൈമാറ്റ കേസില്‍ അഡ്വക്കേറ്റ് ജനറല്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. അഡ്വക്കേറ്റ് ജനറല്‍ കെ. പി. ദണ്ഡപാണിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. സത്യവാങ്മൂലം നേരത്തേ സമര്‍പ്പിക്കാത്തതില്‍ കോടതി അതൃപ്തി അറിയിച്ചു.

 

ഡാറ്റ സെന്റര്‍ സംബന്ധിച്ച കേസന്വേഷണം സി.ബി.ഐ.യ്ക്ക് കൈമാറിയത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്ന് വ്യക്തമാക്കുന്നതാണ് എ.ജി. തയ്യാറാക്കിയ സത്യവാങ്മൂലം. കേസ് അടുത്തയാഴ്ച പരിഗണിക്കും. സര്‍ക്കാരിനും എ.ജിക്കും ഇക്കാര്യത്തില്‍ ഒരേനിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

എ.ജി.ക്കുവേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ വി.ഗിരിയാണ് ഹാജരായത്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി വേണുഗോപാലാണ് ഹാജരായത്. വേണുഗോപാലിനെ കേസില്‍ ഹാജരാകാന്‍ നിശ്ചയിച്ചതില്‍ പ്രതിഷേധിച്ച് സര്‍ക്കാരിനുവേണ്ടി ഹാജരാകുന്നതില്‍ നിന്ന് വി. ഗിരി കഴിഞ്ഞ ദിവസം പിന്‍വാങ്ങിയിരുന്നു.

 

സത്യവാങ്മൂലം നേരത്തെ സമര്‍പ്പിച്ച് അതിന്റെ പകര്‍പ്പ് കക്ഷികള്‍ക്ക് കൈമാറുന്നതായിരുന്നു ഉചിതമെന്ന് ജസ്റ്റിസ് എച്ച്.എല്‍. ദത്തു നിര്‍ദേശിച്ചു

Tags