ന്യൂഡല്‍ഹി
ലോക് സഭയും രാജ്യസഭയും പാസ്സാക്കിയ ഭക്ഷ്യ സുരക്ഷാ ബില്‍ വെള്ളിയാഴ്ച്ച രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ നിയമമായി മാറി. നിയമം ഉടന്‍ തന്നെ ഗസറ്റില്‍ രേഖപ്പെടുത്തുമെന്നു കേന്ദ്ര മന്ത്രി കെ.വി.തോമസ് അറിയിച്ചു.
കുറഞ്ഞ നിരക്കില്‍ ഭക്ഷ്യ ധാന്യം ലഭിക്കുന്ന പദ്ധതി ഒരു വര്‍ഷത്തിനകം രാജ്യത്ത് നടപ്പാക്കുമെന്ന് നിയമത്തില്‍ പറയുന്നു. രാജ്യത്തെ 67 ശതമാനം ആളുകള്‍ക്കും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്ന നിയമം 82 കോടിയിലധികം ജനങ്ങള്‍ക്ക് ഉപകാരപ്പെടും.
നിയമം നടപ്പാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഒക്ടോബര്‍ 3,4 തീയതികളിലായി കേന്ദ്ര സര്‍ക്കാര്‍ ഭക്ഷ്യ മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. നിയമപ്രകാരം കേരളത്തിന് 14.25 ലക്ഷം ടണ്‍ അരിയും ഗോതമ്പുമാണ് പ്രതിവര്‍ഷം ലഭിക്കുക.