Skip to main content

വാഷിങ്ങ്ട്ടന്‍: യു.എസ്. വിദേശ കാര്യ വകുപ്പിന്റെ ‘ധീര വനിതയ്ക്കുള്ള അന്താരാഷ്ട്ര അവാര്‍ഡിന്’ ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ തിരഞ്ഞെടുത്തു. മാര്‍ച്ച്‌ 8 ന് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ മിഷേല്‍ ഒബാമയും വിദേശ കാര്യ സെക്രട്ടറി ജോണ്‍ കെറിയും ചേര്‍ന്ന് മരണാനന്തര ബഹുമതിയായി അവാര്‍ഡ് സമ്മാനിക്കും.

 

സ്ത്രീകളുടെ അവകാശങ്ങള്‍ക്കും ശാക്തീകരണത്തിനും വേണ്ടിയുള്ള പോരാട്ടത്തില്‍ അസാധാരണ ധൈര്യം പ്രദര്‍ശിപ്പിക്കുന്നവര്‍ക്കായി 2007 മുതല്‍ നല്‍കി വരുന്ന അവാര്‍ഡിന് ഇത്തവണ പത്ത് പേരാണ് അര്‍ഹരായത്. സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമത്തിനെതിരെയുള്ള ജനകീയ മുന്നേറ്റത്തിനു “നിര്‍ഭയ” നേരിട്ട ദുരന്തം അടിസ്ഥാനമായെന്ന്‍  വിദേശ കാര്യ വകുപ്പ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ആശുപത്രികിടക്കയില്‍ രണ്ടു തവണ മൊഴി നല്കുകയും അക്രമികളെ നിയമത്തിനു മുന്നില്‍ കൊണ്ട് വരണമെന്ന് തുടര്‍ച്ചയായി ആവശ്യപ്പെടുകയും നീതി ലഭിക്കുന്നത് വരെ ജീവിച്ചിരിക്കാനുള്ള മന:ശക്തി പ്രകടിപ്പിക്കുകയും ചെയ്ത  അവരുടെ ധൈര്യം പ്രസ്താവന എടുത്തു പറഞ്ഞു.

Ad Image