Skip to main content

കേന്ദ്ര സര്‍ക്കാര്‍ അണ്‍ലോക്ക് നാലില്‍ മെട്രോ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ അനുമതി നല്‍കിയതോടെ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിര്‍ത്തിവച്ച കൊച്ചി മെട്രോ സെപ്റ്റംബര്‍ ഏഴ് മുതല്‍ സര്‍വീസ് ആരംഭിക്കും. മാസങ്ങള്‍ നീണ്ട അടച്ചിടലിന് ശേഷമാണ് മെട്രോ സര്‍വീസ് പുനരാരംഭിക്കുന്നത്.

സെപ്റ്റംബര്‍ ഇരുപത്തിമൂന്നിനാണ് മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. സര്‍വീസ് ആരംഭിക്കുമ്പോള്‍ ഇരുപത് മിനിറ്റിന്റെ ഇടവേളകളിലായിരിക്കും ട്രെയിനുകള്‍ സ്റ്റേഷനുകളിലെത്തുക. രാവിലെ ഏഴ് മുതല്‍ എട്ട് വരെയായിരിക്കും സര്‍വീസ്. നേരത്തെ രാവിലെ ആറിനാണ് സര്‍വീസ് തുടങ്ങിയിരുന്നത്. സുരക്ഷിത യാത്ര ഉറപ്പ് വരുത്തുന്നതിനുള്ള നടപടികള്‍ പാലിച്ചായിരിക്കും സര്‍വീസ് തുടങ്ങുന്നതെന്ന് കെ.എം.ആര്‍ എല്‍ അറിയിച്ചു.

Tags
Ad Image