Skip to main content

caa protest

ഉത്തര്‍പ്രദേശില്‍ പൗരത്വനിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി. രാംപൂരില്‍ ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ യു.പിയില്‍ അതീവ ജാഗ്രത തുടരുകയാണ്. വിവിധ നഗരങ്ങളില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം പിന്‍വലിച്ചിട്ടില്ല. അതേസമയം, പ്രകടനങ്ങളില്‍ പങ്കെടുക്കുകയും അക്രമങ്ങള്‍ നടത്തുകയും ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങുകയാണ് സര്‍ക്കാര്‍. പ്രക്ഷോഭകരുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി ആരംഭിച്ചു.  

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശമാണ് പോലീസ് നടപടികള്‍ തുടങ്ങിയിരിക്കുന്നത്. മുസാഫര്‍ നഗറില്‍ മാത്രം 50 ഓളം കടകളാണ് ജില്ലാ ഭരണകൂടം സീല്‍ ചെയ്തത്. പൊതുമുതല്‍ നശിപ്പിച്ചതിന് നിരവധി പേര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. 

അതേസമയം, മീററ്റിലും ബിജ്‌നോറിലും ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സുരക്ഷ ഒരുക്കിയിട്ടുണ്ട്. മീററ്റില്‍ മാത്രം നാല് പേരാണ് അക്രമത്തില്‍ മരിച്ചത്. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിലും ഇന്ന് ഇന്റര്‍നെറ്റ് നിയന്ത്രണമുണ്ട്. പ്രശ്‌നസാധ്യതയുള്ള മേഖലകളില്‍ രാവിലെ ആറ് മണി മുതല്‍ വൈകിട്ട് എട്ട് മണി വരെയാണ് നിയന്ത്രണം. 

Tags