Skip to main content
Delhi

joshi-advani

ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷിയെ സംയുക്ത പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം നടക്കുന്നതായി സൂചന. ചില കോണ്‍ഗ്രസ് നേതാക്കള്‍  ജോഷിയുമായി സംസാരിച്ചെന്നാണ് വിവരം. മോദിക്കെതിരെ വാരണാസിയില്‍ മത്സരിപ്പിക്കാനാണ് ചര്‍ച്ചകള്‍ നടക്കുന്നതെങ്കിലും മറ്റൊരു മണ്ഡലമാണ് ജോഷി പരിഗണിക്കുന്നത്.

 

തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളായ അഡ്വാനിക്കും ജോഷിക്കും ബി.ജെ.പി സീറ്റ് നിഷേധിച്ചിരുന്നു. ഇതില്‍ അഡ്വാനിക്കും ജോഷിക്കും കടുത്ത അതൃപ്തയാണുള്ളത്. ഈ സാഹചര്യം മുതലെടുക്കാനാണ് പ്രതിപക്ഷ ശ്രമം.

 

ആദ്യം രാജ്യം. പിന്നെ പാര്‍ട്ടി. സ്വന്തം താല്‍പര്യം അവസാനം എന്ന ബി.ജെ.പിയുടെ ആപ്തവാക്യം തന്റെ ബ്ലോഗില്‍ അഡ്വാനി കഴിഞ്ഞ ദിവസം കുറിച്ചിരുന്നു. ഇത് അഡ്വാനിയുടെ കടുത്ത അമര്‍ഷത്തെയാണ് സൂചിപ്പിക്കുന്നത് എന്നാണ് വിലയിരുത്തല്‍. എന്നാല്‍ തിരഞ്ഞെടുപ്പ് മല്‍സര രംഗത്തേയ്ക്ക് ഇനിയില്ലെന്നാണ് അഡ്വാനിയുടെ നിലപാട്.  

 

അതേ സമയം അഡ്വാനിയെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ് നേതൃത്വം നീക്കം തുടങ്ങിയിട്ടുണ്ട്.

 

Tags