Aizawl
മിസോറാമിന്റെ 23ാം ഗവര്‍ണറായി കുമ്മനം രാജശേഖരന്‍ സത്യപ്രതിജ്ഞ ചെയ്തു. ചൊവ്വാഴ്ച രാവിലെ 11ന് ഐസ്വാളിലെ രാജ്ഭവനില്‍ ഗുവാഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസിനുമുന്നിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി ലാല്‍ തന്‍വാല, മറ്റ് മന്ത്രിമാര്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ജെ.വി.ലുണ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ജനറല്‍ നിര്‍ഭയ് ശര്‍മയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനത്തെ ഗവര്‍ണറായി നിയമിച്ചത്.അവസാന ശ്വാസം വരെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമെന്ന് ഗവര്‍ണറായി ചുമതലയേറ്റ ശേഷം കുമ്മനം ട്വിറ്ററില്‍ കുറിച്ചു.