വര്‍ത്താ സമ്മേളനത്തിനെത്തിയ മാധ്യമ പ്രവര്‍ത്തകയുടെ കവിളില്‍ തട്ടിയതിന് തമിഴ്‌നാട് ഗവര്‍ണര്‍ മാപ്പുപറഞ്ഞു. സംഭവത്തില്‍ ഖേദിക്കുന്നുവെന്നും ആരുടെയെങ്കിലു വികാരം വ്രണപ്പെട്ടുവെങ്കില്‍ മാപ്പുപറയുന്നുവെന്നും മാധ്യമ പ്രവര്‍ത്തകയ്ക്ക് അയച്ച കത്തില്‍ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തക ഉന്നയിച്ച ചോദ്യം വളരെ പ്രസക്തമായിരുന്നുവെന്നും അവരെ അഭിനന്ദിക്കുന്നതിനുവേണ്ടിയാണ് കവിളില്‍ തട്ടിയതെന്നുമാണ് ഗവര്‍ണറുടെ വിശദീകരണം.
സര്‍വകലാശാല അധികൃതര്‍ക്കു വഴങ്ങിക്കൊടുക്കാന്‍ പെണ്‍കുട്ടികളെ തമിഴ്‌നാട്ടിലെ കോളേജ് അധ്യാപിക പ്രേരിപ്പിച്ച സംഭവുമായി ബന്ധപ്പെട്ട്
ബന്‍വാരിലാലിന്റെ പേരും പരാമര്‍ശിക്കപ്പെട്ടിരുന്നു. ഈ വിഷയവുമായി തനിക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കാനാണ് 78കാരനായ ബന്‍വാരിലാല്‍ രാജ്ഭവനില്‍ പത്രസമ്മേളനം വിളിച്ചത്.
വാര്‍ത്താ സമ്മേളനത്തിനൊടുവില്‍ 'ദ് വീക്ക്' വാരിക സ്‌പെഷല്‍ കറസ്‌പോണ്ടന്റ് ലക്ഷ്മി സുബ്രഹ്മണ്യത്തിന്റെ ചോദ്യത്തിന് മറുപടി നല്‍കാതെ അവരുടെ കവിളില്‍ സ്പര്‍ശിച്ചതാണ് വിവാദമായത്. ഗവര്‍ണറുടെ നടപടിയെ മാധ്യമ പ്രവര്‍ത്തക ട്വിറ്ററിലൂടെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.