thiruvananthapuram
ശ്രി പദ്മനാഭസ്വാമിക്ഷേത്രത്തിലെ ബിനിലവറതുറക്കണമെന്ന് സുപ്രിം കോടതി. നിലവറതുറന്നാല് ആരുടെയും വികാരം വ്രണപ്പെടാന്പോകുന്നില്ലെന്നും സുപ്രിംകോടതി. ക്ഷത്രത്തിലെ വജ്രാഭരണം നഷ്ടപ്പെട്ടു എന്ന ഹര്‍ജി പരിഗണിവെയാണ് കോടതി ഈ ആവശ്യം ഉന്നയിച്ചത്.
ചീഫ് ജസ്ററിസ് അദ്യക്ഷനായ ബെഞ്ചാണ് ബി നിലവറ തുറക്കണമെന്ന് ഉത്തരവിട്ടത്.നിലവറതുറക്കാതിരുന്നാല് അത് ഒട്ടേറെ സംശയങ്ങള്‍ക്കു വഴിവെക്കും. ഇതില്‍ രാജകുടുംബത്തിന്റെ അഭിപ്രായം തേടി അമിക്കസ്ക്യൂറി സുപ്രീം കോടതിയെ ബോധിപ്പിക്കണം. കേഷത്രത്തിന്റെ വവരവ് ചിലവ് കണക്കുകള്‍ പരിശോധിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഒരു ഫിനാന്‍സ് കണ്‍ട്രോളറെ നിയമിക്കണമെന്നും സുപ്രീകോടതി പറഞ്ഞു.ക്ഷേത്രത്തിന്റെ സുരക്ഷവര്‍ധിപ്പിക്കാനും കോടതി നിര്‍ദേശിച്ചു.