ദേശീയ-സംസ്ഥാന പാതയോരത്തെ മദ്യശാലകൾ മാറ്റണമെന്ന വിധിയിൽ ഇളവ് നൽകാനാവില്ലെന്ന് സുപ്രീംകോടതി. പാതയോരത്തെ മദ്യശാലകൾ ലൈസന്‍സ് കാലാവധി തീരുന്ന മുറയ്ക്കോ അല്ലെങ്കില്‍ ഏപ്രില്‍ ഒന്നിനോ പൂട്ടുകയോ 500 മീറ്ററെങ്കിലും മാറ്റി സ്ഥാപിക്കുകയോ ചെയ്യണമെന്നായിരുന്നു 2016 ഡിസംബര്‍ 15-ലെ സുപ്രീം കോടതി വിധി.
ഇത് പ്രായോഗികമല്ലെന്നും വിധി പുന:പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.
വിധി പാതയോരത്ത് സ്ഥിതി ചെയ്യുന്ന ബാറുകൾക്കും കേന്ദ്രഭരണ പ്രദേശമായ മാഹിയിലെ മദ്യശാലകൾക്കും ബാധകമാണെന്ന് കോടതി നിരീക്ഷിച്ചു. വിധി പ്രസ്താവിക്കുമ്പോൾ മാഹിക്ക് മാത്രമായി ഇളവ് അനുവദിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.