ശബരിമല അയ്യപ്പ ക്ഷേത്രത്തില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം നല്‍കുന്നതിനോട് അനുകൂല നിലപാടാണ് ഉള്ളതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. 10-നും 50-നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് വിലക്കുന്ന ആചാരത്തിനെതിരെ സുപ്രീം കോടതിയില്‍ നടക്കുന്ന വാദത്തിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
മുന്‍പ് സ്വീകരിച്ച നിലപാട് തിരുത്തിയാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഈ നിലപാട് കോടതിയില്‍ അറിയിച്ചത്. എന്നാല്‍, നിലപാടുമാറ്റം അനുവദനീയമോ എന്നത് സംബന്ധിച്ച തീരുമാനം തങ്ങള്‍ എടുക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇത് രേഖപ്പെടുത്തിയത്.
ഈ വിഷയത്തില്‍ 2007-ല്‍ അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാരാണ് സുപ്രീം കോടതിയില്‍ ആദ്യമായി സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. പിന്നീട് സംസ്ഥാന സര്‍ക്കാര്‍ ഇത് മൂന്നാം തവണയാണ് നിലപാടില്‍ മാറ്റം വരുത്തുന്നത്. അന്ന് എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം വേണമെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍, ജൂലൈ 11-ന് ഇപ്പോഴത്തെ എല്‍.ഡിഎഫ് സര്‍ക്കാര്‍ 10-നും 50-നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെതിരെ നിലപാടെടുത്തിരുന്നു. ഫെബ്രുവരിയില്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ 2007-ലെ സത്യവാങ്മൂലം പിന്‍വലിച്ച് സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തിലെ നിലപാട് ഈ സര്‍ക്കാര്‍ ആവര്‍ത്തിക്കുകയായിരുന്നു.
സര്‍ക്കാര്‍ ഇടയ്ക്കിടെ നിലപാട് മാറ്റുന്നത് അനുവദിക്കാന്‍ ആകില്ലെന്ന് ദേവസ്വം ബോര്‍ഡ് വാദിച്ചു.