Skip to main content
ന്യൂഡല്‍ഹി

കൊച്ചി മെട്രോയ്ക്ക് കാനറാ ബാങ്ക് 1170 കോടി രൂപ വായ്പ നൽകും. 10.8 ശതമാനം നിരക്കിൽ 20 വർഷത്തേക്കാണ് വായ്പ എടുക്കുക. വായ്പയ്ക്ക് ഏഴു കൊല്ലത്തെ മോറട്ടോറിയവും പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി മെട്രോ സംബന്ധിച്ച് ഡൽഹിയിൽ ചേർന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഈ തീരുമാനം.

 

ഫ്രഞ്ച് ഏജൻസിയിൽ നിന്നുള്ള വായ്പയ്ക്ക് പുറമെയാണ് ആഭ്യന്തരമായി വായ്പ എടുക്കുന്നത്. പദ്ധതിക്കു വേണ്ടി കേന്ദ്ര,​ സംസ്ഥാന സർക്കാരുകൾ 200 കോടി രൂപ വീതം മുടക്കാനും ധാരണയായിട്ടുണ്ട്. ഇതിനായി ത്രിതല കരാറില്‍ കൊച്ചി മെട്രൊ റെയില്‍ ലിമിറ്റഡും കേന്ദ്ര-സംസ്ഥാന സര്‍ക്കരുകളും ഒപ്പുവെച്ചു.

 

മെട്രൊ റെയില്‍ പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനത്തിനായി നോയിഡ ആസ്ഥാനമായ സെനസ് കണ്‍സള്‍ട്ടന്‍സിയെ നിയോഗിച്ചു. സാമൂഹിക ആഘാത പഠനം ഹൈദരാബാദിലെ ആര്‍.വി അസോസിയേറ്റ്സ് ആണ് നടത്തുക. ആറു മാസത്തിനകം ഇവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പദ്ധതി വഴി കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്കുള്ള പുനരധിവാസ പാക്കേജ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുക.

Tags