Skip to main content

സംരക്ഷിത വന്യമൃഗങ്ങളെ വേട്ടയാടിയതുമായി ബന്ധപ്പെട്ട രണ്ട് കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ വിട്ടയച്ചതിനെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ നടന് സുപ്രീം കോടതി നോട്ടീസയച്ചു.

 

1998-ല്‍ രണ്ട് തവണയായി കലമാനെയും കൃഷ്ണമൃഗത്തെയും വേട്ടയാടിയ കേസില്‍ കഴിഞ്ഞ ജൂലൈയില്‍ രാജസ്ഥാന്‍ ഹൈക്കോടതി സല്‍മാന്‍ ഖാനെ കുറ്റവിമുക്തനാക്കിയിരുന്നു.

 

2007-ല്‍ വിചാരണക്കോടതി സല്‍മാനെ കുറ്റക്കാരനെന്ന് കണ്ടെത്തുകയും ഒരു വര്‍ഷത്തെയും അഞ്ച് വര്‍ഷത്തെയും തടവ് ഓരോ കേസിലും ശിക്ഷയായി വിധിക്കുകയും ചെയ്തതാണ്. ഒരാഴ്ച ജോധ്പൂര്‍ ജയിലില്‍ കഴിഞ്ഞ താരം പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു.

 

സല്‍മാനെതിരെയുള്ള പ്രധാന സാക്ഷിയായ ജീപ്പ് ഡ്രൈവര്‍ ഹരീഷ് ദുലാനി കോടതിയില്‍ മൊഴി നല്‍കിയിരുന്നില്ല. ഭീഷണി നേരിട്ടത് കൊണ്ടാണിതെന്ന് ദുലാനി മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ദുലാനി നേരെത്തെ എഴുതി നല്‍കിയ പ്രസ്താവന മൊഴിയായി സ്വീകരിക്കണം എന്നാണ് സുപ്രീം കോടതിയില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Tags