Skip to main content
ന്യൂഡല്‍ഹി

 

യു.പി.എ സര്‍ക്കാര്‍ നിയമിച്ച ആറു ഗവര്‍ണ്ണര്‍മാരോട് രാജിവെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. കേരളാ ഗവര്‍ണ്ണര്‍ ഷീലാ ദീക്ഷിത് ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലെ ഗവര്‍ണ്ണര്‍മാരോട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി ഇന്നലെ ഫോണില്‍ വിളിച്ച് രാജിവെക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഉത്തര്‍പ്രദേശ് ഗവര്‍ണ്ണര്‍ ബി.എല്‍.ജോഷി രാജിവച്ചതായും. രാജിക്കത്ത് അദ്ദേഹം രാഷ്ട്രപതിക്ക് കൈമാറിയാതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.

 

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ എം.കെ നാരായണന്‍, ത്രിപുര ഗവര്‍ണര്‍ ദേവാനന്ദ് കോന്‍വര്‍, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ബി.എല്‍ ജോഷി, പഞ്ചാബ് ഗവര്‍ണര്‍ ശിവരാജ് പാട്ടീല്‍, രാജസ്ഥാന്‍ ഗവര്‍ണര്‍ മാര്‍ഗരറ്റ് ആല്‍വ, എന്നിവരോടാണ് രാജി ആവശ്യപ്പെട്ടത്. എന്നാല്‍ കേന്ദ്രം ഇക്കാര്യം രേഖാമൂലം ആവശ്യപ്പെടട്ടെ എന്ന നിര്‍ദേശമാണ് ശങ്കരനാരായണനടക്കം ഭൂരിപക്ഷം ഗവര്‍ണര്‍മാരും മറുപടി നല്‍കിയത്. നേരത്തെ ബി.ജെ.പി സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ യു.പി.എ സര്‍ക്കാരും നീക്കം ചെയ്തിരുന്നു.

 

രാഷ്ട്രപതി തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് കേരളാ ഗവര്‍ണ്ണര്‍ ഷീലാ ദീക്ഷിത്. മൂന്നു മാസം മുന്‍പാണ് ഇവര്‍ ചുമതലയേറ്റത്. കോമണ്‍വെല്‍ത്ത് അഴിമതി കേസുമായി ബന്ധപ്പെട്ട് ഷീലാ ദീക്ഷിത്തിന്‍റെ രാജിയെക്കുറിച്ച് നേരത്തേ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഇപ്പോഴാണ് കേന്ദ്രം ഷീലാ ദീക്ഷിത്തിനോട് രാജി ആവശ്യപ്പെടുന്നത്.

Tags