രണ്ട് മുന്‍ സോളിസിറ്റര്‍ ജനറലുമാരെ സുപ്രീം കോടതി ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ. ഗോപാല്‍ സുബ്രഹ്മണ്യം (56), റോഹിന്‍ടന്‍ നരിമാന് (58) എന്നിവരെ ജഡ്ജിമാരാക്കാനായാണ് ചീഫ് ജസ്റ്റിസ് ആര്.എം ലോധ അധ്യക്ഷനായ കൊളീജിയം സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തത്.തിരുവനന്തപുരത്തെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസിലെ അമിക്കസ് ക്യൂറിയായി പ്രവര്‍ത്തിച്ചു വരികയാണ് ഗോപാല്‍ സുബ്രഹ്മണ്യം.
ഇവര്‍ക്കു പുറമേ കൊല്‍ക്കത്ത ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായ അരുണ്‍ മിശ്രയേയും ഒഡീഷ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായ ആദര്‍ശ് കുമാര്‍ ഗോയലിനേയും സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്താനുള്ള ശുപാര്‍ശയും ഇതോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ അനുമതി ലഭിച്ച ശേഷം രാഷ്ട്രപതിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്.1999-ല്‍ സന്തോഷ് ഹെഡ്ഗെയാണ് അവസാനമായിട്ട് നേരിട്ട് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്.