Skip to main content
ന്യൂഡല്‍ഹി

rte actഎയ്ഡഡ്‌ അടക്കമുള്ള ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് 2009-ലെ വിദ്യാഭ്യാസ അവകാശ നിയമം ബാധകമാകില്ലെന്ന് സുപ്രീം കോടതി. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന സാംസ്കാരിക-വിദ്യാഭ്യാസ അവകാശങ്ങള്‍ നിയമം ലംഘിക്കുന്നു എന്ന ന്യൂനപക്ഷ സ്ഥാപനങ്ങളുടെ വാദം അംഗീകരിച്ചാണ് ചൊവ്വാഴ്ച സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി വന്നത്.

 

ഇതോടെ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് നിയമത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന 25 ശതമാനം സീറ്റു സംവരണം ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ബാധകമാകില്ല. പഠനഭാഷ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. മാതൃഭാഷ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ്‌ ആര്‍.എം ലോധയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബഞ്ച് പറഞ്ഞു.

 

അതേസമയം, നിയമം ഭരണഘടനാ വിരുദ്ധമല്ലെന്ന്‍ വ്യക്തമാക്കിയ കോടതി മറ്റ് സ്വകാര്യ സ്കൂളുകളില്‍ നിയമം ബാധകമായിരിക്കുമെന്നും ഉത്തരവില്‍ പറഞ്ഞു. ആറു മുതല്‍ 14 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഭരണഘടനാപരമായ മൗലിക അവകാശമാക്കിയതാണ് 2010 ഏപ്രില്‍ ഒന്നിന്‍ നിലവില്‍ വന്ന വിദ്യാഭ്യാസ അവകാശ നിയമം.

Tags