Skip to main content
ന്യൂഡല്‍ഹി

sree padmnabhaswamy temple

 

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം പൊതുസ്വത്താണെന്ന് സമ്മതിക്കുന്നെന്ന് തിരുവിതാംകൂര്‍ കുടുംബാംഗം മൂലം തിരുനാള്‍ രാമവര്‍മ്മ.  ക്ഷേത്രത്തിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറിയുടെ കണ്ടത്തെലുകള്‍ക്ക് മറുപടിയായി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ്  തിരുവിതാംകൂര്‍ കുടുംബാംഗം നിലപാട് അറിയിച്ചത്. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും.

 

ക്ഷേത്രം കുടുംബ സ്വത്തെന്നാണ് കരുതിയിരുന്നത്. ഹൈക്കോടതി വിധിയെ തുടര്‍ന്ന് തന്‍്റെ കുടുംബം നിലപാട് മാറ്റിയെന്നും, ക്ഷേത്രം ഇപ്പോള്‍ പൊതു സ്വത്താണെന്നും സത്യവാങ്മൂലത്തില്‍ രാമവര്‍മ വ്യക്തമാക്കിയിട്ടുണ്ട്. ക്ഷേത്രത്തിലെ നിലവറകളുടെ താക്കോല്‍ ജില്ലാ ജഡ്ജിയെ ഏല്‍പ്പിക്കണമെന്ന നിര്‍ദ്ദശത്തോട് കോടതി ഇന്നലെ യോജിപ്പ് അറിയിച്ചിരുന്നു. രാജകുടുംബത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും വാദം കേട്ടശേഷം ജസ്റ്റീസ് ആര്‍.എം. ലോധയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഉത്തരവ് ഇറക്കുക.

 

അതേസമയം ക്ഷേത്രത്തിലെ ആചാരങ്ങള്‍ പാലിക്കുന്നതില്‍ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഗോപാല്‍ സുബ്രഹ്മണ്യം രണ്ട് മണിക്കൂര്‍ പൂജ നടത്തുകയും തേവാരപ്പുരയില്‍ ഗ്രന്ഥങ്ങള്‍ ഉറക്കെ വായിക്കുകയും ചെയ്തു. എന്ന് ചൂണ്ടിക്കാട്ടിയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. അമിക്കസ് ക്യൂറിക്കെതിരെയുള്ള ഏതുനീക്കവും തടയുമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

Tags