ദക്ഷിണ കൊറിയന്‍ കമ്പനി സാംസങ്ങ് ഇലക്ട്രോണിക്സിന്റെ ചെയര്മാന് ലീ കുന്ഹീയോട് ഗാസിയാബാദ് കോടതിയില്‍ ആറാഴ്ചക്കുള്ളില്‍ ഹാജരാകാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ഒരു വിതരണക്കാരനുമായി നടക്കുന്ന പത്ത് വര്‍ഷത്തിലേറെ നീണ്ട കേസില്‍ ഗാസിയാബാദ് കോടതി കഴിഞ്ഞ വര്‍ഷം ലീയ്ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
വിചാരണക്കോടതിയില്‍ ഹാജരായി ജാമ്യം തേടാനും നേരിട്ടു ഹാജരാകുന്നതില്‍ നിന്ന് ഇളവ് തേടാനുമാണ് ലീയോട് സുപ്രീം കോടതിയുടെ രണ്ടംഗ ഡിവിഷന് ബഞ്ച് നിര്‍ദ്ദേശിച്ചിരിക്കുന്നത്. തനിക്കെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ ഉപേക്ഷിക്കണമെന്ന് ആവശ്യവുമായി ലീ സമര്‍പ്പിച്ച അപ്പീല്‍ കോടതി തള്ളി.
14 ലക്ഷം ഡോളര്‍ നല്‍കിയില്ലെന്ന് ആരോപിച്ചാണ് സാംസങ്ങിനെതിരെ ഇന്ത്യന്‍ വിതരണക്കാര്‍ കേസ് നല്‍കിയിരിക്കുന്നത്. ഫോര്‍ബ്സ് മാഗസിന്റെ കണക്കനുസരിച്ച് 1120 കോടി ഡോളര്‍ ആസ്തിയുള്ള 72-കാരനായ ലീ ദക്ഷിണ കൊറിയയിലെ ഏറ്റവും പണക്കാരനായ വ്യക്തിയാണ്.