Skip to main content
ന്യുഡല്‍ഹി

rajiv gandhiരാജീവ് ഗാന്ധി വധക്കേസിലെ കുറ്റവാളികളുടെ വധശിക്ഷ ഇളവ് ചെയ്ത വിധി പുനഃപരിശോധിക്കില്ലെന്ന് സുപ്രീം കോടതി. പ്രതികളായ മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തതിനെതിരെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

 

വസ്തുതകള്‍ പരിശോധിക്കാതെയാണ് ശിക്ഷ ഇളവ് ചെയ്തതെന്നും കേസ് വിപുലമായ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമെന്നുമായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം. ഹര്‍ജിയില്‍ പുതുതായി ഒന്നുമില്ലെന്നും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും ചീഫ് ജസ്റ്റീസ് പി. സദാശിവം അധ്യക്ഷനായ മൂന്നംഗ വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരി 18-നാണ് കോടതി പ്രതികളുടെ ശിക്ഷ ഇളവ് ചെയ്തത്. ദയാഹര്‍ജി പരിഗണിക്കുന്നതിന് 11 വര്‍ഷം കാലതാമസം വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

 

അതേസമയം, ശിക്ഷയില്‍ ഇളവ് ലഭിച്ച കുറ്റവാളികള്‍ 20 വര്‍ഷത്തിലേറെ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ മോചനം നല്‍കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തെ കേന്ദ്രത്തിന്റെ അപ്പീലിനെ തുടര്‍ന്ന് സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു. സ്‌റ്റേ മാറ്റാനും കോടതി ഇന്ന് തയ്യാറായില്ല. വീരപ്പന്റെ കൂട്ടാളികള്‍ ഉള്‍പ്പടെ 15 പേരുടെ വധശിക്ഷ ഇളവ് ചെയ്തതിനെതിരെ സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയും കോടതി ഈയിടെ തള്ളിയിരുന്നു.

Tags