Skip to main content
ന്യൂഡല്‍ഹി

Supreme Courtരാജ്യത്ത് ദയാവധം അനുവദിക്കുന്നത് സംബന്ധിച്ച ഹര്‍ജിയില്‍ അന്തിമ തീരുമാനമെടുക്കാന്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിനോട് ആവശ്യപ്പെട്ടു. ജീവിതത്തിലേക്ക് തിരിച്ചുവരാനാകാത്ത വിധം മെഡിക്കല്‍ ഉപകരണങ്ങള്‍ കൊണ്ട് ജീവന്‍ നിലനിര്‍ത്തുന്നവര്‍ക്ക് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോമണ്‍കോസ് എന്ന സംഘടനയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

 

ദയാവധത്തില്‍ 2011-ലെ വിധി മാത്രമേ നിലവിലുള്ളുവെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ജീവിക്കാനുള്ള അവകാശം ഭരണഘടനപരമാണ്. രോഗികള്‍ക്ക് ദയാവധം അനുവദിക്കുന്ന കാര്യത്തില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തീരുമാനം എടുക്കട്ടെയെന്നു ചീഫ് ജസ്റ്റീസ് പി.സദാശിവം അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തീരുമാനിച്ചു.

 

അതേസമയം ജീവിക്കാനുള്ള അവകാശം നിലനില്‍ക്കെ ദയാവധം അനുവദിക്കാനാവില്ലെന്ന് കാട്ടി കേന്ദ്രസര്‍ക്കാര്‍ ഹര്‍ജിയെ എതിര്‍ത്തു രംഗത്തെത്തി. ദയാവധം ആത്മഹത്യക്ക് തുല്യമാണെന്നും ജീവിക്കാനുള്ള അവകാശം മാത്രമേ ഭരണഘടന നല്‍കുന്നുള്ളുവെന്നും ദയാവധം ഇതിന് നേരെ വിരുദ്ധമായ കാര്യമാണെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചു

Tags